October 13, 2020
ചേന്ദമംഗല്ലൂർ  ഇസ്‌ലാഹിയ അസോസിയേഷന് പുതിയ ഭാരവാഹികൾ: സുബൈർ കൊടപ്പന പ്രസിഡന്റ്, ഷഫീഖ് മാടായി സെക്രട്ടറി.

ചേന്ദമംഗല്ലൂർ  ഇസ്‌ലാഹിയ അസോസിയേഷന് പുതിയ ഭാരവാഹികൾ: സുബൈർ കൊടപ്പന പ്രസിഡന്റ്, ഷഫീഖ് മാടായി സെക്രട്ടറി.

ചേന്ദമംഗല്ലൂർ : ഇസ്‌ലാഹിയ കോളേജ്, ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ, കൊടിയത്തൂർ വാദി റഹ്മ സ്ഥാപനങ്ങൾ, ഇസ്‌ലാഹിയ മീഡിയ അക്കാദമി, അൽ ഇസ്‌ലാഹ് ഇംഗ്ളീഷ് സ്ക്കൂൾ തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണ സമിതിയായ ചേന്ദമംഗല്ലൂർ ഇസ്‌ലാഹിയ അസോസിയേഷന്റെ  2020-2023 വർഷത്തേക്കുള്ള  ഭാരവാഹികളെ തെരഞ്ഞെടുത്തു. സുബൈർ കൊടപ്പന (പ്രസിഡണ്ട്) ഷഫീഖ് മാടായി (സെക്രട്ടറി) കെസി അബ്ദുലത്തീഫ്, കെ സുബൈദ (വൈസ് പ്രസിഡണ്ടുമാർ) അബ്ദുറഹ്മാൻ ചിറ്റടി (ജോയിന്റ് സെക്രട്ടറി) പി.കെ അബ്ദുറസാഖ് (ട്രഷറർ ), പിടി കുഞ്ഞാലി, ഡോ. ശഹീദ് റമദാൻ,  സഫീറുറഹ്മാൻ.കെ , മുഹമ്മദ് അബ്ദുറഹ്മാൻ ഇ പി, മുഹമ്മദ് ലൈസ് ടി കെ, ഷഹർബാൻ എപി, അബ്ദുറഹീം കെ, മുജീബുറഹ്മാൻ കെ ജി, ഡോ. അജ്മൽ മുഈൻ എം എ, ലുക്മാൻ മൊയ്തീൻ, മുർഷിദ് കെ ടി എന്നിവരാണ് ഭാരവാഹികൾ. കെ ടി അബ്ദുറഹ്മാൻ മഠത്തിൽ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഓൺലൈനിൽ നടന്ന വാർഷിക ജനറൽ ബോഡിയിൽ  75 അംഗങ്ങൾ പങ്കെടുത്തു.വാർഷിക റിപ്പോർട്ട്, വരവ് ചെലവ് കണക്ക്,  2020- 2021 ഇടക്കാല ബജറ്റ് എന്നിവ നിലവിലെ സെക്രട്ടറി എം.ടി അബ്ദുൽ ഹകീം അവതരിപ്പിച്ചു. റിപ്പോർട്ട് ചർച്ചയിൽ കെ സി മൊയ്തീൻ കോയ, സാബിഖ് സമാൻ, സിടി മുഹമ്മദ് അസ്‌ലം, ഷാഹിർ കെ, ഡോ.ശഹീദ് റമദാൻ,  കെ സി മുഹമ്മദ് അലി, സഫീറു റഹ്മാൻ, ഇ പി അബ്ദുറഹ്മാൻ, നസീം എ പി, മുർഷിദ് കെ ടി, അബ്ദു കെ ടി, സാലിഹ് കെ തുടങ്ങിയവർ സംസാരിച്ചു.
സുബൈർ കൊടപ്പന അധ്യക്ഷത വഹിച്ചു. അസോസിയേഷൻ മുൻ പ്രസിഡണ്ട് ഒ. അബ്ദുറഹ്മാൻ സമാപന ഭാഷണം നിർവഹിച്ചു. ഇസ്‌ലാഹിയയുടെ ചരിത്രവും അത് സമൂഹത്തിനു നൽകിക്കൊണ്ടിരിക്കുന്ന സേവനങ്ങൾ  തുടർന്നു കൊണ്ട് പോവേണ്ടതിന്റെ ആവശ്യകതയും ഉണർത്തിയ അദ്ദേഹം, പുതിയ ഭാരവാഹികൾക്ക് എല്ലാ ആശംസകളും നേർന്നു.