<p>Islahiya College 2005-2008</p>

<p>Former President, SIO Kerala</p>

Salih Kottappalli

Islahiya College 2005-2008

Former President, SIO Kerala

മൂന്നുവർഷം ഇസ്‌ലാഹിയയിൽ പഠിക്കാൻ അവസരം ലഭിച്ച ഒരാളാണ് ഞാൻ. ജീവിതത്തിന്റെ ദിശയും ദർശനവും തിരിച്ചറിഞ്ഞ കാലമായിരുന്നു അത്. അധ്യാപകരും അനധ്യാപകരും മുതിർന്ന വിദ്യാർത്ഥികളുമടങ്ങുന്നവരോട് അക്കാലത്ത് സഹവസിച്ചതിലൂടെ മൂല്യവത്തായ അറിവും അനുഭവപാഠങ്ങളും നേടാനായി. പിന്നീട് പൊതു കലാലയങ്ങളിലേക്ക് പോയകാലത്തും ഇസ്‌ലാഹിയ പകർന്ന അനേകം ഗുണങ്ങൾ വലിയ അർത്ഥത്തിൽ സഹായകമായി. എഴുത്തിന്റെയും പ്രസംഗത്തിന്റെയും ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് കർമനിരതനാകുന്നതിന്റെയും അടിസ്ഥാന പാഠങ്ങൾ പകർന്നത് ഇസ്‌ലാഹിയയാണ്. അവിടത്തെ ക്ലാസ് മുറികളും ഹോസ്റ്റൽ ശിക്ഷണങ്ങളും ലൈബ്രറിയും കളിമൈതാനവും ഒക്കെയാണ് എന്നെ ഞാനാക്കിയത് എന്നത് നന്ദിയോടെ ഓർക്കുന്നു. ഇസ്ലാഹിയക്ക് മുമ്പും ശേഷവും പഠിച്ച സ്ഥാപനങ്ങളിൽ എനിക്ക് ലഭിക്കാത്ത ഒന്ന് സ്നേഹസമ്പന്നരായ അധ്യാപകരായിരുന്നു. മർഹൂം മുത്തലിബ് മാഷ്, ബഹുമാന്യരായ ഒ. അബ്ദുറഹ്മാൻ സാഹിബ്, പ്രൊ. കെ.പി കമാലുദ്ദീൻ സാഹിബ്, സുബൈദ ടീച്ചർ എന്നിവരെ പ്രത്യേകം ഓർക്കുകയാണ്. ഇനിയുമേറെ കാലം അറിവിന്റെ വിളക്കുമരമായി ജ്വലിച്ചുനിൽകാൻ ഇസ്‌ലാഹിയക്ക് സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ..