<p>Islahiya College 1981-1987 </p>

<p>Shoora Member, JIH, Kerala</p>

T K Farook

Islahiya College 1981-1987 

Shoora Member, JIH, Kerala

പുസ്തകത്തിൽ പഠിച്ചത് മുഴുവൻ മറന്നുപോയാലും ജീവിതത്തിൽ ബാക്കിയാവുന്നതെന്താണോ അതാണ് യഥാർത്ഥ വിദ്യാഭാസമെന്നതാണ് ആപ്തവാക്യം. പാഠപുസ്തകങ്ങളിലെ കേവലാക്ഷരങ്ങൾക്കപ്പുറം അറിവിന്റെ പൊരുളിലേക്ക് തുറക്കുന്ന അകക്കണ്ണ് തെളിയിച്ചെടുക്കാനായി എന്നതാണ് ഇസ്ലാഹിയ ഞങ്ങൾക്ക് നൽകിയ സംഭാവന. ജീവിതത്തിന്റെ ദിശ നിർണയിക്കപ്പെട്ട സാർത്ഥകമായ ആറു വർഷങ്ങളായിരുന്നു എനിക്ക് ഇസ്ലാഹിയാ ജീവിതം. ഇസ്ലാഹിയയുടെ പുസ്തകപ്പുര സാക്ഷി, ഒതയമംഗലം പള്ളിയുടെ മിഹ്‌റാബുകൾ സാക്ഷി,മേക്കുത്തിലെയും ഫോറസ്റ്റിലെയും കളി നിലങ്ങൾ സാക്ഷി, സർവ്വസ്പർശിയായിരുന്നു ഇസ്ലാഹിയയുടെ നോട്ടം - മസ്തിഷ്കത്തിലേക്ക്, ഹൃദയത്തിലേക്ക്, ശരീരത്തിലേക്കും. ഞങ്ങൾ കടപ്പെട്ടവരാണ്, ഓരോ മണൽത്തരിയിലും ജീവിത പാഠങ്ങൾ ത്രസിച്ചു നിൽക്കുന്ന ഇസ്ലാഹിയയുടെ അന്തരീക്ഷത്തോട്. നന്ദി, ഇസ്ലാഹിയാ, ഒരായിരം നന്ദി.