<p>Islahiya College 1991 - 1997<br />
Legal Consultant, Fahad Kaldari Advocates and Legal Consultant, Doha - Qatar</p>

Adv. ZAKARIYYA PULKUZHIYIL

Islahiya College 1991 - 1997
Legal Consultant, Fahad Kaldari Advocates and Legal Consultant, Doha - Qatar

ഇസ്‌ലാഹിയ ഇല്ലായിരുന്നെങ്കിൽ, അവിടെ പഠിച്ചില്ലായിരുന്നെങ്കിൽ ഞാൻ എന്താവുമായിരുന്നു എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. 
എന്നെ ഇസ്ലാഹിയായിൽ അയച്ച നല്ല തീരുമാനത്തിന് എന്റെ മാതാപിതാക്കളോട് ഞാൻ ഏറെ കടപ്പെട്ടിരിക്കുന്നു.  ഒപ്പം എന്റെ അദ്ധ്യാപകരോടും. എന്നെ ഞാനാക്കിയത് ഇസ്‌ലാഹിയായാണ്. എന്റെ ഓരോ ചലനവും ഈ സ്ഥാപനം രൂപപ്പെടുത്തിയതാണ്. എവിടെ ഏത് സാഹചര്യത്തിൽ എത്തിപ്പെട്ടാലും ഇസ്ലാഹിയയുടെ ആ കരുതൽ കൂടെ ഉണ്ടാവും. അത് ഒരു കവചമാണ്.

എന്തും എത്തിപ്പിടിക്കാനുള്ള കരുത്തും, ധൈര്യവും നൽകുന്ന ഇസ്‌ലാഹിയ നമുക്ക് തുറന്ന് തരുന്ന മേഖലകൾ വിശാലമാണ്. കൂടെ പഠിച്ചവർ കോളേജ് പ്രൊഫെസർമാരും, നല്ല കച്ചവടക്കാരും, കമ്പനി മാനേജർമാരും, പത്ര പ്രവർത്തകരും ഒക്കെ ആയി നാട്ടിലും വിദേശത്തും ഉയർന്ന തസ്തികകളിൽ ഉണ്ട്. ഞാൻ തിരഞ്ഞെടുത്തത് അഭിഭാഷക ജോലിയാണ് . എല്ലാത്തിനും പ്രചോദനം ഇസ്‌ലാഹിയ ആണെന്നതിൽ സംശയമില്ല. ഖത്തറിൽ ഒരു വക്കീലായി പ്രാക്ടീസ് ചെയ്യാൻ എന്റെ LLB സർടിഫിക്കറ്റിനൊടൊപ്പം ഇസ്‌ലാഹിയ ബിരുദവും സഹായകമായിട്ടുണ്ട്. ഇസ്‌ലാഹിയ തന്ന അറബിയും, ഇംഗ്ലീഷും, ഉറുദുവും കൂടെ ഉണ്ടാവുമ്പോ എവിടെ കയറി ചെല്ലാനും ഒരു ധൈര്യമാണ്.  
ഇസ്‌ലാഹിയ്ക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.