<p>Islahiya College 1984 - 1988</p>

<p>Author, Journalist and social worker.</p>

<p>CEO of Mediaplus, an advertising and Event Management Company in Qatar</p>

<p>Authored 65 books among them 40 on Arabic. <br />
Srved as the Head of the dep

Dr. AMANULLA VADAKKANGARA

Islahiya College 1984 - 1988

Author, Journalist and social worker.

CEO of Mediaplus, an advertising and Event Management Company in Qatar

Authored 65 books among them 40 on Arabic. 
Srved as the Head of the dep

ജീവിതത്തിന് ദിശാബോധം നല്‍കിയ ഇസ്‌ലാഹിയ

ഭൂതകാലം അയവിറക്കുവാന്‍ തുടങ്ങുമ്പോഴാണ് വയസ്സനാകുന്നത് എന്ന് എവിടെയോ വായിച്ചതോര്‍മയുണ്ട്. എന്നാല്‍ ഇസ്‌ലാഹിയ വിട്ടിട്ട് മൂന്ന് പതിറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും ഓര്‍മയുടെ ചെപ്പില്‍ നിത്യയൗവ്വന സ്മൃതികളുമായി ഇസ്‌ലാഹിയ ദിനങ്ങള്‍ കടന്നുവരുമ്പോള്‍ വീണ്ടും ഒരു വിദ്യാര്‍ഥിയായ പോലെ. 

ജീവിതത്തിന് ദിശാബോധം നല്‍കിയ ഇസ്‌ലാഹിയയിലെ ഓരോ ദിനങ്ങളും സംഭവബഹുലമായിരുന്നു. സജീവമായ ക്‌ളാസ്സുമുറികളും ക്രിയാത്മകമായ സാഹിത്യ സമാജങ്ങളും  പുത്തനനുഭവങ്ങള്‍ സമ്മാനിച്ച പാര്‍ലമെന്റുകളുമൊക്കെ എന്നും പച്ചയായി നില്‍ക്കുന്ന ഓര്‍മകളാണ്. കളിയും കാര്യവും കോര്‍ത്തിണക്കിയ ഇസ്‌ലാഹിയ ജീവിതത്തില്‍ സവിശേഷമായ അനുഭവങ്ങള്‍ സമ്മാനിച്ച അഭിവന്ദ്യരായ ഗുരുവര്യന്മാരുടെ ശിക്ഷണങ്ങളും സ്‌നേഹശാസനകളുമൊക്കെ എന്നും ജീവിത്തിന് വഴികാട്ടിയായിരുന്നു. പ്രഗല്‍ഭരായ അധ്യാപകരില്‍ നിന്നും വിദ്യ നുകരുക മാത്രമല്ല അവ വേണ്ടരൂപത്തില്‍ ആസ്വദിക്കുവാനും അനുഭവിക്കുവാനം അവസരം നല്‍കിയ ഇസ്‌ലാഹിയയെകുറിച്ചോര്‍ക്കുന്നത് തന്നെ അവാച്യമായ അനുഭൂതിയാണ് സമ്മാനിക്കുന്നത്.  

പല പ്രമുഖരേയും നേരില്‍ കാണുവാനും അവരുടെ ഭാഷണങ്ങള്‍ കേള്‍ക്കുവാനും അവസരമൊരുക്കിയ സ്ഥാപനത്തില്‍ നടന്ന ഓരോ പൊതുപരിപാടിയും വിശാലമായ ലോകത്തേക്കുള്ള വാതായനങ്ങള്‍ തുറന്നുവെക്കുകയായിരുന്നു. സാഹിത്യ  സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലൊക്കെ ലബ്ധ പ്രതിഷ്ഠരായ വ്യക്തിത്വങ്ങളുമായി സംവദിക്കുവാനും ഇടപഴകുവാനും അവസരം ലഭിച്ചത് ജീവിതത്തിലെ ധന്യമായ ഓര്‍മകളാണ്. 

അധ്യാപകനായി ഖത്തറിലെത്തിയപ്പോഴാണ് ഇസ്‌ലാഹിയയില്‍ നിന്നും ലഭിച്ച ഇസ്‌ലാമിക വിദ്യാഭ്യാസത്തിന്റെ നേട്ടം ശരിക്കും അനുഭവിച്ച് തുടങ്ങിയത്. ആര്‍ട്‌സ് ആന്റ് ഇസ്‌ലാമിക് കോഴ്‌സ് അത്യാവശ്യം നന്നായി ഉപയോഗപ്പെടുത്തിയതിനാല്‍ അറബിയും ഇംഗ്ലീഷും അനായാസം കൈകാര്യം ചെയ്യുവാനും വ്യക്തമായ പാഠ്യപദ്ധതിയോടെ അറബിക് ആന്റ് ഇസ്‌ലാമിക് സ്റ്റഡീസ് വകുപ്പ് രൂപപ്പെടുത്തുവാനും സഹായകമായി. സ്‌ക്കൂളിലെ പരിമിതമായ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി വിശിഷ്ട വ്യക്തികളെ വീണുകിട്ടുമ്പോഴൊക്കെ പൊതുപരിപാടികളും ശിക്ഷണ ക്ലാസ്സുകളും സംഘടിപ്പിക്കുവാനുമൊക്കെ ഇസ്‌ലാഹിയ ദിനങ്ങളില്‍ നിന്നും ലഭിച്ച അനുഭവമാണ് കരുത്തേകിയത്.   

ഇസ്‌ലാഹിയയിലെ ലൈബ്രറിയും വായനശാലയുമൊക്കെ വായനയുടെ പുതിയ വസന്തം സമ്മാനിച്ചതാണ് പിന്നീട് എഴുതുവാന്‍ കരുത്ത് നല്‍കിയത്.
  
സ്പീക്കേര്‍സ് ഫോറവും കയ്യെഴുത്തുമാസികകളും സകലകലാവല്ലഭരായിരുന്ന അധ്യാപകരുടെ സഹവാസവുമൊക്കെ കൗമാരത്തിന്റെ കൗതുകത്തില്‍ ജീവിതത്തിന് ലഭിച്ച സൗഭാഗ്യങ്ങളായിരുന്നു. ഹോസ്റ്റലും കളിക്കളവുമെന്നല്ല ഇസ്‌ലാഹിയയിലെ ഓരോ വേദികളും മനസിന്റെ ഓര്‍മചെപ്പില്‍ പരിമളം പരത്തുന്ന ഓര്‍മയായി നിലകൊള്ളുമ്പോള്‍ ഇസ്‌ലാഹിയ ജീവിതത്തിലെ സുപ്രധാനമായ ഒരു ഹരമായി മാറുകയാണ്.  

ഭാഷയും സാഹിത്യവും കലയും കളിയുമൊക്കെ സമജ്ഞസമായി സമ്മേളിച്ച ഇസ്‌ലാഹിയ ദിനങ്ങള്‍ക്ക് പകരം വെക്കാന്‍ മറ്റൊന്നുമില്ല. വ്യക്തിത്വരൂപീകരണത്തിനും സ്വഭാവ സംസ്‌കരണത്തിനുമെന്ന പോലെ ധാര്‍മികവും പ്രാസ്ഥാനികവുമായ പരിശീലനത്തിനും സ്ഥാപനത്തോടും സ്ഥാപനാധികൃതരോടും എന്നും കടപ്പെട്ടിരിക്കുന്നു.