<p>Islahiya College 1997 - 2003</p>

<p>Asst. Professor and Head, Dept. of History, MAMO College Mukkam</p>

<p>1st Rank Holder ( Arabic & History, University of Calicut)</p>

Dr. AJMAL MUEEN MA

Islahiya College 1997 - 2003

Asst. Professor and Head, Dept. of History, MAMO College Mukkam

1st Rank Holder ( Arabic & History, University of Calicut)

ജീവിതത്തിൽ ദൈവം ഒരുക്കി വെച്ച ചില വഴിത്തിരിവുകൾ ഉണ്ടാവും. എൻറെ ജീവിതത്തിൻറെ ആ വഴിത്തിരിവിൻ്റെ പേരാണ് 'ഇസ്ലാഹിയ'.  പത്താം ക്ലാസ് വരെ കൂടെ പഠിച്ചവർ വർഷങ്ങൾക്കുശേഷം വാട്സപ്പ് ഗ്രൂപ്പിൽ വെച്ച് കണ്ടുമുട്ടിയപ്പോൾ എന്നെ അടുത്തറിയുന്നവർ എല്ലാം ഏകസ്വരത്തിൽ പറഞ്ഞത് എൻറെ മാറ്റത്തെക്കുറിച്ചായിരുന്നു 

കാര്യമായി കൂട്ടത്തിൽ കൂടാതെ, പഠനത്തിൽ ഒട്ടും മികവു പുലർത്താതെ, കഷ്ടിച്ച് സെക്കൻഡ് ക്ലാസോടുകൂടിയാണ് ഞാൻ പത്താംക്ലാസ് പാസായത്. 

തുടർന്നുള്ള ആറ് വർഷം,
ജീവിതത്തിൻറെ മുന്നോട്ടുള്ള യാത്രയെ മുഴുവനും കൃത്യത വരുത്തി കരുപ്പിടിപ്പിച്ച ദിനങ്ങൾ ആയിരുന്നു.

ഇപ്പോൾ, കോളേജ് അധ്യാപകനായി പന്ത്രണ്ടാം വർഷത്തിലേക്ക് കടക്കുന്ന വേളയിൽ 
ജീവിതം പഠിപ്പിച്ചത് 
* ഒരു വിദ്യാർത്ഥിയെ പരുവപ്പെടുത്തുന്നതിൽ കോളേജ് അന്തരീക്ഷത്തിന് വലിയ പ്രാധാന്യമുണ്ട്. 

* തിരഞ്ഞെടുക്കുന്ന കോഴ്സിനെക്കാൾ പഠനത്തോടും ചുറ്റുപാടിനോടുമുള്ള  സമീപനത്തിലാണ് പ്രധാനം 

* വിദ്യാർത്ഥിയെ കേൾക്കാനും അറിയാനും കൂടെ നടക്കാനും കഴിയുന്നവനാണ് മികച്ച അധ്യാപകൻ.

ദൈവാനുഗ്രഹം കൊണ്ട് 
ഈ മൂന്ന് കാര്യങ്ങളും എൻറെ ഇസ്ലാഹിയ ജീവിതത്തിൽ ഒരുമിച്ചു ചേർന്നു. സർഗ്ഗാത്മക യൗവ്വനം സമ്മാനിച്ച അനുഗ്രഹീത കാലമായിരുന്നു അത്. ഒരു ഇസ്ലാമിക കലാലയത്തിലെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് പരമാവധി സ്വാതന്ത്ര്യവും അനുഭവങ്ങളും സമ്മാനിച്ച്, ജീവിതമാകെ ഉഴുതുമറിച്ച്, കഴിവുകളെ ഊതിക്കാച്ചി, കൃത്യമായ ലക്ഷ്യബോധം നൽകി പരുവപ്പെടുത്തിയായിരുന്നു ഇസ്ലാഹിയ എന്നെ യാത്രയാക്കിയത്. ചേരുമ്പോൾ ഞാൻ സമർപ്പിച്ച കഷ്ടി രണ്ടാം ക്ലാസ് SSLC മാർക്ക് ലിസ്റ്റിനു മുകളിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഒന്നാം റാങ്ക് സർട്ടിഫിക്കറ്റ് വെച്ചായിരുന്നു ഞാൻ ഇസ്ലാഹിയുടെ പടിയിറങ്ങിയത്.