<p>Islahiya College 1977 - 85</p>

<p>Translator - Singapore Embassy, Abudhabi</p>

CM BASHEER ULIYIL

Islahiya College 1977 - 85

Translator - Singapore Embassy, Abudhabi

ഓര്‍മയിലെ വസന്തമാണ് 1977 - 1985 ഇസ്ലാഹിയ വിദ്യാര്‍ഥി ജീവിതകാലം. പി. ജി ചെയ്യാന്‍ അവസരം ലഭിച്ച ഒരേയൊരു ബാച്ച്. അറിവിന്റെ കടലുകള്‍ താണ്ടിയ മഹാ പണ്ഡിതരുടെ നിര തന്നെ ഈ കാല ഘട്ടത്തിലുണ്ടായി. കെ. സി. അബ്ദുല്ല മൗലവി, ജമാല്‍ മലപ്പുറം, ഒ. അബ്ദുറഹ്മാന്‍, ഒ. അബ്ദുല്ല, അബ്ദുസ്സലാഹ് മൗലവി, യു. കെ. ഇബ്രാഹിം മൗലവി, പ്രൊഫ. യു. ജമാല്‍ മുഹമ്മദ് തുടങ്ങി വീക്ഷണ വൈജാത്യങ്ങൾ പുലര്‍ത്തുന്ന ജ്ഞാനികളായ കുറേ അധ്യാപകര്‍. ഇസ്ലാഹിയയിൽ ഞാന്‍ കണ്ട വ്യതിരിക്തതയും ഇതാണ്. അറിവാണ്, അത് മാത്രമാണ്, അവിടെ നിന്നും പകര്‍ന്നത്.
മനസ്സും മസ്തിഷ്കവും തുറന്ന് വെച്ച് അറിവിന്റെ ഉറവകള്‍ തേടണമെന്നാണ് അവിടെ നിന്ന് പഠിച്ചത്. എല്ലാം പഠിച്ചല്ല അവിടെ നിന്ന് ഇറങ്ങിയത്. അറിയാനുള്ളതാണ് അറിഞ്ഞതിനേക്കാൾ കൂടുതല്‍ എന്ന അറിവാണ് കെ. സി യുടെ വീട്ടില്‍ വെച്ച് അവസാനത്തെ രണ്ട് വര്‍ഷം നടന്ന ഖുര്‍ആന്‍ പഠന ക്ലാസുകളില്‍ നിന്ന് കിട്ടിയത്.