<p>Islahiya College 2006 - 2009</p>

<p>Sub Editor, Madhyamam Daily</p>

SHEBEEN MEHABOOB

Islahiya College 2006 - 2009

Sub Editor, Madhyamam Daily

ഇസ്‌ലാഹിയ കാലം നിശ്ചയുറപ്പിച്ച ജീവിതവും കരിയറുമാണ് ഈയുള്ളവന്റേത്. പത്രപ്രവർത്തകൻ ആകണെമന്നു ഇസ്‌ലാഹിയ കാലത്തോ അതിനു മുമ്പോ ഈയുള്ളവനോ രക്ഷിതാക്കൾക്കോ ചിന്ത പോലുമുണ്ടായിരുന്നില്ല. അത് നമ്മുടെ കൊക്കിൽ ഒതുങ്ങുന്ന പ്രൊഫെഷൻ അല്ലെന്നായിരുന്നു അന്ന് കരുതിയിരുന്നത്. പക്ഷെ, നമ്മൾ പോലുമറിയാതെ, വളരെ ആസൂത്രണത്തോടെ നമ്മളിലെ പത്രപ്രവർത്തകനെ രൂപപ്പെടുത്തിയെടുക്കുന്നത് ഈ കാമ്പസ് ആണ്, അവിടെ നിന്ന് ലഭിച്ച അറിവും അനുഭവങ്ങളുമാണ്. 

എല്ലാം ഒന്ന് റീവൈൻഡ് ചെയ്‌തു നോക്കുകയാണിപ്പോൾ... 
ഇന്ന് വാരാദ്യ മാധ്യമത്തിന്റെ ഡെസ്കിൽ ഇരുന്നു ഈയുള്ളവൻ ചെയ്യുന്ന ജോലികൾ എല്ലാം ; വിഷയം കണ്ടെത്തൽ, ലേഖകരെ ഏല്പിക്കൽ, സമയത്തിന് അവ വാങ്ങിയെടുക്കൽ,  എഡിറ്റ് ചെയ്യൽ, ലേഔട്ടിങ് തുടങ്ങിയവയെല്ലാം ഇസ്ലാഹിയയിലെ മാഗസിൻ കാലത്ത് ചെയ്തിട്ടുണ്ട്.  
ശരിയാണ്, ഇസ്‌ലാഹിയ തന്നെയായിരുന്നു എന്റെ ജീവിതത്തിലെ ആദ്യ പത്രപ്രവർത്തന പരിശീലനക്കളരി. 

ഷെബീൻ മഹ്ബൂബ്‌ 
സീനിയർ സബ് എഡിറ്റർ
വാരാദ്യമാധ്യമം

പ്രൊഫൈൽ 

ഷെ​​​​​ബീ​​​​​ൻ മ​​​​​ഹ്​​​​​​ബൂ​​​​​ബ്​.
പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ. 
നിലവിൽ മാധ്യമം ദിനപത്രത്തിൽ സീനിയർ സബ്​ എഡിറ്റർ.
മാധ്യമത്തി​െൻറ ഞായറാഴ്​ച പതിപ്പായ വാരാദ്യമാധ്യമത്തി​െൻറ ചുമതല വഹിക്കുന്നു. 2009 ൽ 
ചേ​​​​​​ന്ദ​​​​​​മം​​​​​​ഗ​​​​​​ലൂ​​​​​​ർ ഇ​​​​​​സ്ലാ​​​​​​ഹി​​​​​​യ കോ​​​​​​ള​​​​​​ജിൽ നിന്ന് ആറു വർഷ A I C പൂർത്തിയാക്കി.(2003-2009 ബാച്ച്) 

1988 ൽ ​മ​ല​പ്പു​റം ജി​ല്ല​യി​ലെ പെ​രി​മ്പ​ല​ത്ത്​ ജ​നി​ച്ചു. അ​മ്പ​ല​പ്പ​റ​മ്പ​ൻ മ​ഹ്​​ബൂ​ബ്, ത​റ​യി​ൽ സൗ​ദ​ത്ത്​ 
എ​ന്നി​വ​ർ മാ​താ​പി​താ​ക്ക​ൾ. 
 ഇം​​​​​​ഗ്ലീ​​​​​​ഷ് സാ​​​​​​ഹി​​​​​​ത്യ​​​​​​ത്തി​​​​​​ൽ ബി​​​​​​രു​​​​​​ദം. ജേ​​​​​​ണ​​​​​​ലി​​​​​​സ​​​​​​ത്തി​​​​​​ൽ ബി​​​​​​രു​​​​​​ദാ​​​​​​ന​​​​​​ന്ത​​​​​​ര ഡി​​േ​​​​​​പ്ലാ​​​​​​മയും ബി​​​​​​രു​​​​​​ദാ​​​​​​ന​​​​​​ന്ത​​​​​​ര​​​​​ ബി​​​​​​രു​​​​​​ദവും സെറ്റ്​, നെറ്റ്, ജെ.ആർ.എഫ് യോഗ്യതകളും. 
യു.ജി.സി ഫെലോഷിപ്പ് ലഭിച്ചതോടെ ഫുൾ ടൈം  പി.എച്.ഡി ഗവേഷണത്തിനുള്ള  ഒരുക്കത്തിലാണ്.

2010  മു​​​​​​തൽ  മാ​​​​​​ധ്യ​​​​​​മം ദി​​​​​​ന​​​​​​പ​​​​​​ത്ര​​​​​​ത്തി​​​​​​ൽ പ​ത്രാ​ധി​പ സ​മി​തി​യം​ഗ​ം. സംസ്ഥാന യുവജനക്ഷേമ ബോഡിന്റെ യുവപ്രതിഭ പുരസ്കാരം (2020),
കേ​​​​​ര​​​​​ള നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യു​​​​​ടെ ആ​​​​​ർ. ശ​​​​​ങ്ക​​​​​ര​​​​​നാ​​​​​രാ​​​​​യ​​​​​ണ​​​​​ൻ ത​​​​​മ്പി മാ​​​​​ധ്യ​​​​​മ പു​​​​​ര​​​​​സ്​​​​​​കാ​​​​​രം (2018),  സം​​​​​​സ്ഥാ​​​​​​ന സ​​​​​​ർ​​​​​​ക്കാ​​​​​​റി​െ​​​​​​ൻ​​​​​​റ ഡോ. ​​​​​​ബി.​​​​​​ആ​​​​​​ർ. അം​​​​​​ബേ​​​​​​ദ്ക​​​​​​ർ മാ​​​​​​ധ്യ​​​​​​മ പു​​​​​​ര​​​​​​സ്കാ​​​​​​രം (2017), കേരള ചലച്ചിത്ര അക്കാദമിയുടെ റിസർച്ച് ഗ്രാന്റ് (2020) കേ​​​​​​ര​​​​​​ള മീ​​​​​​ഡി​​​​​​യ അ​​​​​​ക്കാ​​​​​​ദ​​​​​​മി​​​​​​യു​​​​​​ടെ മാ​​​​​​ധ്യ​​​​​​മ ഗ​​​​​​വേ​​​​​​ഷ​​​​​​ണ ഫെ​​​​​​ലോ​​​​​​ഷി​​​​​​പ്പ് (2017) കേ​​​​​​ര​​​​​​ളീ​​​​​​യം പ​​​​​​രി​​​​​​സ്ഥി​​​​​​തി മാ​​​​​​ധ്യ​​​​​​മ ഫെ​​​​​​ലോ​​​​​​ഷി​​​​​​പ്പ്​ (2016) എ​​​​​​ന്നി​​​​​​വ ല​​​​​ഭി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.
‘കടൽ പാടിയ പാട്ടുകൾ’ എന്ന പുസ്​തകം രചിച്ചിട്ടുമുണ്ട്​. 
ഭാ​​​​​​ര്യ: താ​​​​​​ജു​​​​​​ന്നീ​​​​​​സ (അധ്യാപിക, മുബാറക്​ ഇംഗ്ലീഷ്​ സ്​കൂൾ മഞ്ചേരി), മ​​​​​​ക്കൾ: അ​​​​​​ശി​​​​​​യ മി​​​​​​ൻ​ജ​​​​​​ന്ന,അയ്കിസ് മഹ്ബൂബ.

​വി​​​​ലാ​​​​സം: 
ഹി​​​​റ മ​​​​ൻ​​​​സി​​​​ൽ
പെ​​​​രി​​​​മ്പ​​​​ലം-പി.​​​​ഒ
മ​​​​ല​​​​പ്പു​​​​റം ജി​​​​ല്ല
​676509-പി​​​​ൻ
shabeenpdm@gmail.com
Ph: 9995186118